• Latest News

    മലയാൺമ 2025 - വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള മത്സരങ്ങൾ

    ലോകമാതൃഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച്‌ മലയാളം മിഷന്‍ സംഘടിപ്പിക്കുന്ന മലയാൺമ 2025 ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള മത്സരങ്ങൾ നടത്തുന്നു.  

    വിദ്യാര്‍ത്ഥികള്‍ക്കായി  നടത്തുന്ന പ്രസംഗമത്സരത്തില്‍ കേവി മലയാളം കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പങ്കെടുക്കാം. ലോകമാതൃഭാഷാദിനത്തോടനുബന്ധിച്ച്‌ 2025 ഫ്രെബുവരി 21ന്‌ തിരുവനന്തപുരം മാനവീയം വീഥിയില്‍ (വെള്ളയമ്പലം) വച്ചാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.

    ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.

    6 മുതല്‍ 11 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 12 മുതൽ 17 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടത്‌.

    “മലയാളം എന്റെ മാതൃഭാഷ” എന്നതാണ്‌ ജൂനിയര്‍ വിഭാഗത്തിനുള്ള വിഷയം.

    'അന്ധവിശ്വാസം ഒരു സാമൂഹ്യവിപത്ത്‌' എന്നതാണ്‌ സീനിയര്‍ വിഭാഗത്തിനുള്ള വിഷയം.

    പരമാവധി 5 മിനിറ്റാണ്‌ പ്രസംഗത്തിനുള്ള സമയം.

    ഒരു കേവിയില്‍നിന്ന്‌ ജൂനിയര്‍ വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും രണ്ടുവീതം വിദ്യാര്‍ഥികള്‍ക്ക്‌ പങ്കെടുക്കാവുന്നതാണ്‌. സ്കൂൾ തല തിരഞ്ഞെടുപ്പ് 10 ഫെബ്രുവരി നടത്തപ്പെടുന്നതാണ്.

    കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന മലയാളം അധ്യാപകര്‍ക്കു  ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നുണ്ട്. 

    “മലയാള ഭാഷ നേരിടുന്ന പ്രതിന്ധിയും പരിഹാരങ്ങളും” എന്ന വിഷയത്തിലാണ്‌ ഉപന്യാസം തയാറാക്കേണ്ടത്‌.

    5 പുറത്തില്‍ കവിയാതെ സ്വന്തം കൈപ്പടയില്‍ എഴുതി തയാറാക്കിയതായി രിക്കണം ഉപന്യാസം.

    സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്‌ ഉള്ളടക്കം ചെയ്തുകൊണ്ട്‌ ഉപന്യാസം മലയാളം മിഷനിലേക്ക്‌ ഇ-മെയില്‍ (malayalammissionkerala01@gmail.com) ചെയ്യുകയോ അല്ലെങ്കിൽ പോസ്റ്റല്‍ വഴിയോ, നേരിട്ടോ എത്തിക്കു കയോ ചെയ്യേണ്ടതാണ്‌. എന്‍ട്രികള്‍ 2025 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക്‌ മുന്‍പായി മലയാളം മിഷനിൽ ലഭ്യമാക്കേണ്ടതാണ്‌.

    മത്സര എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം

    Malayalam Mission

    TC No. 25/801(15), Artech Meenakshi Plaza,

    7th Floor, Thycaud, Thiruvananthapuram-695 014

    Ph: 7293575138

    മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും കേരള സര്‍ക്കാർ സാംസ്‌കാരിക കാര്യവകുപ്പ്‌ മലയാളം മിഷന്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നൽകും.

    ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക്‌ മെരിറ്റ്‌ സർട്ടിഫിക്കറ്റും പുസ്തക
    കിറ്റും സമ്മാനമായി നല്‍കുന്നതാണ്‌.

    താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മലയാളം അദ്ധ്യാപികയെ അറിയിക്കുക.

    No comments

    Thanks for leaving your comment. The comment will appear after modeation

    Achievements of Library