• Latest News

    കവിത രചന മത്സരവും കവി സദസ്സും - Poetry Contest

     ഓണത്തോടനുബന്ധിച്ച് പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയും അഹല്യ എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി കവിത രചന മത്സരവും കവിത സദസ്സും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 06, ചൊവ്വാഴ്ച രാവിലെ 9:30 മുതൽ പാലക്കാട് സിവിൽ സ്റ്റേഷന് സമീപമുള്ള ജില്ല പബ്ലിക് ലൈബ്രറിയിലാണ് പരിപാടി നടക്കുക. 

    എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക്, മലയാളത്തിലുള്ള കവിത രചന മത്സരത്തിൽ പങ്കെടുക്കാം. 

    തുടർന്നു നടക്കുന്ന കവിത സദസ്സിൽ, ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന യുവ കവികളും, മറ്റു പ്രശസ്ത കവികളും കവിതകൾ അവതരിപ്പിക്കും. 

    മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും മെമെന്റോയും നൽകും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകും. ഇവയിൽ നിന്നും തെരഞ്ഞെടുക്കുന്ന കവിതകൾ, പ്രസിദ്ധീകരിക്കുന്നതാണ്. 

    കവിത സദസ്സിൽ പാലക്കാട് ജില്ല പബ്ലിക് ലൈബ്രറി സെക്രട്ടറി, ശ്രീ. ടി. ആർ. അജയൻ അദ്ധ്യക്ഷത വഹിക്കും. അഹല്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ, ഡോ. പി. ആർ. ശ്രീമഹാദേവൻ പിള്ള മുഖ്യ അതിഥി ആയിരിക്കും. 

    കവിത മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികളും, കവിത സദസ്സിൽ കവിത അവതരിപ്പിക്കാൻ താല്പര്യമുള്ള കവികളും https://www.ahaliaccp.com എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 9496000133 (ബിന്ദു വി.)


    No comments

    Thanks for leaving your comment. The comment will appear after modeation

    Achievements of Library