അക്ഷരായനം -വായനോത്സവം 2021
കഴിഞ്ഞ 5 വർഷങ്ങളായി നടത്തിയിരുന്ന അക്ഷരായനം വായനോത്സവം ഈ വർഷവും കോവിഡ്- 19 പശ്ചാത്തലത്തിൽ ഇൻ്റർനെറ്റിൻ്റെ സഹായത്തോടെ ഓൺ ലൈനായി അക്ഷരായനം വായനോത്സവം 2021 എന്ന പേരിൽ അക്ഷരായനം കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വായനയിൽ താത്പര്യമുള്ള മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട്, വളരെ വിപുലമായി സംഘടിപ്പിക്കുന്നതിന് ആലോചിക്കുന്നു.
120 ദിവസത്തെ വായനാഘോഷം
അക്ഷരായനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 4 വർഷമായി നടക്കുന്ന വായനാചരണം ഈ വർഷവും അഞ്ചാമത് അക്ഷരായനം വായനോത്സവം 2021 എന്ന നാമത്തിൽ 2021 ജൂൺ 12ന് മുതൽ ഒക്ടോബർ 9 വരെ 120 ദിവസം നടത്തുന്നു.
അക്ഷരായനം വാട്സാപ്പ് ,ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രസ്തുത പരിപാടികളുടെ വിവരങ്ങളും, അറിയിപ്പുകളും നൽകുക. കൂടാതെ അക്ഷരായനം Blogലൂടെയും വിവരങ്ങൾ പങ്കിടുന്നു. പത്ത് അക്ഷരായനം whats app ഗ്രൂപ്പുകളും, ഒരു telegram ഗ്രൂപ്പും, English Odyssey നാലു ഗ്രൂപ്പുകളും വളരെ സജീവമായി മുന്നോട്ട് നിങ്ങുന്നു. അക്ഷരായനം വായനോത്സവം 2021 ഓൺ ലൈൻ വായനോത്സവത്തിൽ പങ്കെടുക്കുക.വിജയിപ്പിക്കുക.
അക്ഷരായനം വാനോത്സവത്തിൻ്റെ ലക്ഷ്യങ്ങൾ
* വിദ്യാർത്ഥി, അധ്യാപകൻ, ഗവേഷകർ, രക്ഷിതാവ് എന്നിവർ അടങ്ങുന്ന സമൂഹത്തിന് വായന ആഭിമുഖ്യം വളർത്തുക.
* കുട്ടികളേയും, അധ്യാപകരേയും, ഗ്രന്ഥശാല പ്രവർത്തകരേയും അധികവായനക്ക് പ്രോത്സാഹിപ്പിക്കുക.
* വിവിധ ഭാഷകളിലെ വിവിധ സാഹിത്യ-വ്യവഹാര രൂപങ്ങൾ പരിചയപ്പെടുക. സവിശേഷതകൾ ബോധ്യപ്പെടുക. സർഗ്ഗാത്മാകമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുക, രചനാഭിമുഖ്യം ഉണ്ടാക്കുക.
* ലൈബ്രറികൾ സജീവമാക്കുന്നതിലൂടെ, വിജ്ഞാനത്തിൻ്റെ മഹാപ്രപഞ്ചം സമൂഹത്തിന് സമീപസ്ഥമാക്കുക.
* ഗ്രന്ഥശാലകൾ സമൂഹത്തിലെ പൊതു ഇടങ്ങളാണെന്നും അത് സാമൂഹിക ഇടപെടലുകളുടെ കേന്ദ്രമാണെന്നും, അവിടെ പഠന സാധ്യതകൾ ഉണ്ടെന്ന് തിരിച്ചറിയുകയും ലൈബ്രേറിയന്മാർക്ക് പഠനത്തിൽ തങ്ങളെ സഹായിക്കുവാൻ പറ്റുമെന്നും വിദ്യാർത്ഥികളെയും, അധ്യാപകരേയും, സമൂഹത്തെയും ബോധ്യപ്പെടുത്തുക.
* മികച്ച ലൈബ്രേറിയൻമാരെ (വിദ്യാർത്ഥി ലൈബ്രേറിയൻ, അധ്യാപക ലൈബ്രേറിയൻ, ഗ്രന്ഥശാല ലൈബ്രേറിയൻ, സ്ഥാപന ലൈബ്രേറിയൻ, ഹോം ലൈബ്രേറിയൻ)കണ്ടെത്തി ആദരിക്കുക.
*ഈ വായനോത്സവത്തിൽ പേപ്പറിൻ്റെയും പേനയുടെയും ഉപയോഗം കുറച്ചു കൊണ്ട് ജനസമൂഹത്തിൽ പ്രകൃതിസംരക്ഷണ ബോധം വളർത്തുക.
അക്ഷരായനം വായനോത്സവം 2021
പ്രവർത്തന കലണ്ടർ
വായനോത്സവം 2021- നിർദ്ദേശങ്ങളും, റജിസ്ട്രേഷൻ ഫോറവും പ്രസിദ്ധീകരിക്കൽ:
2021 ജൂൺ 5 (ശനി) 10.00am ന്
അക്ഷരായനം -വാനോത്സവം 2021പങ്കാളികളുടെ റജിസ്ട്രേഷൻ:
2021ജൂൺ 5 മുതൽ ജൂൺ 30 വരെ
റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല
വായന കാലഘട്ടം:ജൂൺ 19 മുതൽ മുതൽ സെപ്തംബർ 30 വരെ
അഞ്ച് കാറ്റഗറിയിൽ online ൽ വായന വിലയിരുത്തൽ
cat.1 : Std 3,4,5 വിദ്യാർത്ഥികൾ
cat.2 : Std 6,7,8 വിദ്യാർത്ഥികൾ
cat.3 : Std 9,10,11,12 വിദ്യാർത്ഥികൾ
cat4 :
രക്ഷിതാക്കൾ,ഗ്രന്ഥശാല പ്രവർത്തകർ, പബ്ലിക്ക്, സാഹിത്യ പ്രവർത്തകർ, റിട്ട. അധ്യാപകർ,ജീവനക്കാർ,ഗവ.ജീവനക്കാർ ഗവേഷകർ, ഗ്രന്ഥശാല ഭാരവാഹികൾ.
Cat5 :
അധ്യാപകർ (- 2 മുതൽ കോളേജ് അധ്യാപകർ - ഇപ്പോൾ ജോലി ചെയ്യുന്നവർ മാത്രം)
ഓരോ കാറ്റഗറിയിൽ ഉൾപ്പെടുന്ന പങ്കാളികൾ ചുരുങ്ങിയത് നാല് പുസ്തകമെങ്കിലും വായിക്കുവാൻ തയ്യാറുള്ളവർ ആയിരിക്കണം
രണ്ട് ആഴ്ച കൂടുമ്പോൾ, വായിച്ച പുസ്തകത്തെ അടിസ്ഥാനമാക്കി, Google form ലൂടെ സ്വന്തം ഫോൺ മുഖേന വായന അറിവുകൾ വിലയിരുത്തുന്നു.
അക്ഷരായനം - വായനോത്സവം 2021ഫൈനൽ റൗണ്ട് വിലയിരുത്തൽ: ഒക്ടോബർ ഒന്നു മുതൽ 9 വരെ
ഒക്ടോബർ 15 ന് : 75 മികച്ച വായനക്കാരെ കണ്ടെത്തുന്നു.(ഓരോ കാറ്റഗറിയിലും, പതിനഞ്ചു പേർ വീതം)
ഓരോ കാറ്റഗറിയിൽ നിന്നും ഉയർന്ന സ്കോർ കിട്ടുന്ന 30 പേരെ തെരഞ്ഞെടുത്ത്, അവരെ Google meet ലൂടെ വിശകലനവും ,സംവാദവും നടത്തി 15 മികച്ച വായനക്കാരെ കണ്ടെത്തി ആദരിക്കുന്നു.ആകെ 75 പേരെ തെരഞ്ഞെടുക്കുന്നു. അവർക്ക് സാക്ഷ്യപത്രവും ഉപഹാരങ്ങളും നൽകുന്നു. നാലു വിലയിരുത്തൽ ഘട്ടങ്ങളിലെ ആകെ സ്കോറിൻ്റെ 60% സ്കോർ ലഭിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നു. അനുമോദന പത്രവും നൽകുന്നു.
വിലയിരുത്തൽ രീതി.
1.ഓരോ പുസ്തകവും വായന പൂർത്തീകരിച്ചാൽ 30 സ്കോറിൻ്റെ ഗൂഗിൾ ഫോം വിലയിരുത്തൽ.
2. ഓരോ പുസ്തകത്തിൽ നിന്നും, വായന അനുബന്ധ പ്രവർത്തനങ്ങൾ. വിവിധ വ്യവഹാരങ്ങളിൽ രചനകൾ, റിപ്പോർട്ടുകൾ etc.15 സ്കോർ വീതം
3. നാല് പുസ്തകങ്ങളുടെ വായനക്കു ശേഷം ഉയർന്ന സ്കോർ നേടിയ 30 പേർക്ക് ഗൂഗിൾ മീറ്റ് അവലോകനവും, അഭിമുഖവും ഉണ്ടായിരിക്കുന്നതാണ്.ഈ പ്രക്രിയക്ക് 20 സ്കോറിൽ വിലയിരുത്തൽ നടത്തുന്നു.
4.ആകെ സ്കോർ =
4x 30 = 120+
4 x15 = 60+
4x 5 = 20 +
ആകെ. : 200
ശ്രീ.കെ.എൻ യശോധരൻ, ചെങ്ങന്നൂർ.
ചെയർമാൻ, അക്ഷരായനം
9207778007
ശ്രീ.പി.കെ.ശ്രീകുമാർ ,പാലക്കാട്
വൈസ് ചെയർമാൻ, അക്ഷരായനം
9496126309
ഡോ. ബെന്നി ജേക്കബ്, തൃശൂർ.
കൺവീനർ, അക്ഷരായനം
8157072066
No comments
Thanks for leaving your comment. The comment will appear after modeation