Pariksha Pe Charcha 2024

Pariksha Pe Charcha 2024
Pariksha Pe Charcha 2024
  • Latest News

    "കഥകളതിസാന്ത്വനം" ഓൺലൈൻ വായനാ മത്സരം

    അക്ഷര സ്നേഹികൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓൺലൈൻ വായനാ മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം. (1) 16 വയസുവരെയുള്ളവർ (2) 17 മുതൽ 50 വയസുവരെയുള്ളവർ (3) 51 വയസിനു മുകളിലുള്ളവർ. മലയാളത്തിലെ പ്രശസ്തമായ 10 ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വെബ്സൈറ്റിൽ (www.kslc.kerala.gov.in) രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ 10 ചെറുകഥകളും ഡൗൺലോഡ് ചെയ്യാവുന്നതാണ്. മത്സരം സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.


    മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക. (kslc.kerala.gov.in)

    ഏപ്രിൽ ഏഴ് മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

    മൂന്ന് ഗ്രൂപ്പുകളിലായിട്ടാണ് രജിസ്റ്റർ ചെയ്യുക.

    രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പരിലേക്ക് രജിസ്ട്രേഷൻ നമ്പരും ലിങ്കും എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്.

    പ്രസ്തുത ലിങ്കിൽ കയറിയാൽ മത്സരത്തിൻ്റെ നിർദേശങ്ങളും 10 ചെറുകഥകളും ലഭിക്കുന്നതാണ്.

    തുടർന്നുള്ള എല്ലാ ഉപയോഗത്തിനും ഈ ലിങ്കും രജിസ്ട്രേഷൻ നമ്പരും ഉപയോഗിക്കാവുന്നതാണ്.

    മത്സരാർത്ഥിയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വിജയിക്കുന്ന സമയത്ത് മാത്രം അപ് ലോഡ് ചെയ്താൽ മതിയാകും

    മത്സരത്തിൻ്റെ എല്ലാ ചോദ്യങ്ങളും ഈ 10 ചെറുകഥകളെ അടിസ്ഥാനമാക്കിയായിരിക്കും. സർഗാത്മകത തെളിയിക്കുന്ന ചോദ്യങ്ങളുമുണ്ടായിരിക്കും.

    ഏപ്രിൽ ഏഴാം തീയതി മുതൽ പുസ്തകങ്ങൾ ലിങ്കിൽ ലഭിക്കുന്നതാണ്.

    ഏപ്രിൽ 25നാണ് മത്സരം നടക്കുന്നത്. ചോദ്യപേപ്പർ സംബന്ധിച്ച വിവരം ഇരുപത്തിനാലാം തീയതി രാവിലെ 10 മണിക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ്.ആയി ലഭിക്കും. ആ ലിങ്കിൽ കയറിയാൽ ചോദ്യപേപ്പർ ലഭിക്കുന്നതാണ്.

    ഉത്തരങ്ങൾ വെള്ള പേപ്പറിൽ രേഖപ്പെടുത്തി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി വൈകീട്ട് ആറ് മണിക്ക് മുൻപായി അപ്‌‌ലോഡ് ചെയ്യേണ്ടതാണ്.

    ഉത്തരപേപ്പർ മൂല്യനിർണയം നടത്തി വിജയികളെ പ്രഖ്യാപിക്കുന്നതാണ്.

    ഓരോ വിഭാഗത്തിലും കൂടുതൽ സ്കോർ ലഭിക്കുന്ന അഞ്ച് പേരെയാണ് വിജയികളായി തെരഞ്ഞെടുക്കുന്നത്.

    വിജയികളായി തെരഞ്ഞെടുക്കുന്നവർ കൗൺസിൽ അറിയിക്കുന്ന മുറയ്ക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അയച്ചുതരുന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.

    വിജയികളായവർക്ക് 3000 രൂപ സമ്മാനമായി ഓരോ വിഭാഗത്തിലും അഞ്ച് പേർക്ക് വീതം നൽകുന്നതാണ്.

    മത്സരത്തിൻ്റെ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റേതായിരിക്കും. മത്സര ക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.

    മത്സര നടത്തിപ്പിനെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 9961493935, 9447689766, 9495191071 എന്നീ നമ്പരുകളിലേക്കും സാങ്കേതിക സംശയങ്ങൾക്ക് 9633889887, 9447438486 എന്നീ നമ്പരുകളിലേക്കും ഏത് സമയത്തും മത്സരാർത്ഥികൾക്ക് വിളിക്കാവുന്നതാണ്.

    പത്ത് ചെറുകഥകളുടെ പേര് വിവരം
    എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ: ഒ.ഹെൻറി
    ഒരു വയസ്സൻ: മോപ്പസാങ്ങ് (വിവർത്തനം: എം.ടി)
    ചുവന്ന പാവാട: മാധവിക്കുട്ടി
    നീലവെളിച്ചം: ബഷീർ
    പൂവമ്പഴം: കാരൂർ
    മനുഷ്യപുത്രി: ലളിതാംബിക അന്തർജ്ജനം
    വാടകവീടുകൾ: ഉറൂബ്
    വാസനാവികൃതി: വേങ്ങയിൽ കുഞ്ഞിരാമൻ നായർ
    വെളളപ്പൊക്കത്തിൽ: തകഴി
    ശേഖൂട്ടി: ടി. പത്മനാഭൻ

     കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഈ ചെറുകഥകളുടെ ഡിജിറ്റൽ രൂപം ലൈബ്രറി കൗൺസിൽ നടത്തുന്ന ഓൺലൈൻ വായനാമത്സരത്തിനു‌‌ ഉപയോഗിക്കുന്നതിനു വേണ്ടി മാത്രമാണ്.

    കഥകളതിസാന്ത്വനം- രജിസ്ട്രേഷൻ

    No comments

    Thanks for leaving your comment. The comment will appear after modeation