• Latest News

    Malayalam Reading Song - വായനാദിനം : വായനച്ചെപ്പ് (കുട്ടികള്‍ക്കുള്ള പാട്ട്)

    Here is the Malayalam Reading Song presented by the students in the morning assembly on Reading Day. Thanks to MENTORS KERALA from where I got this wonderful song.

    നമുക്ക് നൂറ് സ്വപ്നം തീര്‍ക്കാം
    പുതിയൊരു സ്വര്‍ഗ്ഗം പണിയാം
    പുസ്തകത്താള്‍ മറിച്ചാട്ടെ...
    അക്ഷര മുത്ത് നുകര്‍ന്നാട്ടെ... (നമുക്ക് ...)

     മലകള്‍ താണ്ടി മാനം പൂകാം
    ആഴക്കടലും നീന്തിക്കേറാം
    വിശ്വമാകെ കയ്യിലെടുക്കാം
    വിസ്മയത്താല്‍ ഉള്ള് നിറക്കാം.
    വരൂ...വരൂ...കൂട്ടുകാരേ...
    വായനച്ചെപ്പ് തുറന്നീടൂ.... (നമുക്ക്...)

    വീടാകെ വല്ലരി പൂത്തിടാന്‍
    നാടാകെ തേങ്കനിയായീടാന്‍
    സ്നേഹം പൂക്കും താഴ്‌വരയില്‍
    വസന്തമായ്‌ ലസിച്ചീടാന്‍
    വരൂ...വരൂ...കൂട്ടുകാരേ...
    വായനച്ചെപ്പ് തുറന്നീടൂ.... (നമുക്ക്...)

    ഖാദര്‍ പട്ടേപ്പാടം



    No comments

    Thanks for leaving your comment. The comment will appear after modeation

    Achievements of Library